Wed. Nov 6th, 2024

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം സ്വീകരിക്കാൻ അധികാരമില്ലെന്നും, സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി കുറ്റപത്രം മടക്കി നൽകിയത്.

വ്യാജരേഖകൾ ചമച്ച് പുതുച്ചേരിയിൽ രണ്ട് ഔഡി കാറുകളുടെ രജിസ്‌ട്രേഷൻ നടത്തി നികുതിവെട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് ഗോപിയ്‌ക്കെതിരെയുള്ള കേസ്.  വ്യാജ രജിസ്ട്രേഷൻ വഴി സർക്കാരിന് 19,60,000രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.  ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam