Mon. Dec 23rd, 2024
ദില്ലി:

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ താൻ ഒരു അരാജക വാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഒരു ഭീകരവാദിയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഭീകരവാദിയും അരാജക വാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വിവാദ പ്രസ്താവന ഉണ്ടായിരിക്കുന്നത്. എന്നാൽ കെജ്‌രിവാള്‍ ഭീകരവാദി ആണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ എഎപി എംപി സഞ്ജയ് സിങ് ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ട്.

By Arya MR