Mon. Dec 23rd, 2024
ന്യൂ ഡൽഹി:

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരെ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു. പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ നോ​ട്ടീ​സ് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച​യി​ല്‍ വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതെസമയം, ഷ​ഹീ​ന്‍​ബാ​ഗിലും, ജാ​മി​യ​ന​ഗ​റിലും പൗ​ര​ത്വ നി​യ​മ പ്ര​ക്ഷോ​ഭ​ക​ര്‍​ക്കു നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റി​നെ​തി​രെ ലോ​ക്സ​ഭ​യി​ല്‍ പ്രതിഷേധം കനത്തു. അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍ സം​സാ​രി​ക്കാ​ന്‍ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ “വെ​ടി​വ​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കൂ’ എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​ത്.