Mon. Dec 23rd, 2024
കൊച്ചി:

മരടിൽ പൊളിച്ച ഫ്ളാറ്റിലെ മാലിന്യനീക്കം പുനരാരംഭിച്ചു. ദിവസം 50 ലോഡ് മാലിന്യം വീതം ആൽഫ സെറീൻ ഫ്ലാറ്റിൽനിന്ന് നീക്കുന്നുണ്ട്. മറ്റു ഫ്ലാറ്റുകളിൽനിന്നും രാത്രികാലങ്ങളില്‍ മാലിന്യം നീക്കുന്നുണ്ട്. നിലവിൽ തുടർച്ചയായി അഞ്ച് ദിവസത്തേക്ക് നീക്കം ചെയ്യാൻ വേണ്ടത്ര കോൺക്രീറ്റ് മാലിന്യം നാലു ഫ്ലാറ്റുകളിലും തയ്യാറായിട്ടുണ്ട്.എച്ച്.ടു.ഒ. ഫ്ലാറ്റിൽ അവശേഷിച്ച അഞ്ച് ലോഡ്, കമ്പി വേർതിരിച്ച കോൺക്രീറ്റ് മാലിന്യവും നീക്കം ചെയ്തു. രണ്ടു ദിവസം കമ്പി വേർതിരിക്കൽ ജോലി നടത്തിയ ശേഷം വീണ്ടും കോൺക്രീറ്റ് മാലിന്യനീക്കം ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഉദ്ദേശിച്ചത്ര അളവിൽ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കമ്പി വേർതിരിച്ചെടുക്കാനാവാത്തതിനാലാണ് മാലിന്യനീക്കം നീണ്ടുപോയത്.