Thu. Sep 4th, 2025

കൊച്ചി:

വെള്ളിയാഴ്ച കൊച്ചിയിൽ  ആരംഭിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോത്സവത്തിന്റെയും ഭാഗമായി വിദ്യാർത്ഥികൾക്കായി കാക്കവര സംഘടിപ്പിക്കുന്നു. നാലാംക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കൃതിയുടെ വേദിയിൽ ഇതിനായി പ്രത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. വരക്കാൻ ആവശ്യമായ സാമഗ്രഹികളും കുട്ടികൾക്ക് നൽകും. ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് കാക്കവര അരങ്ങേറുക.