Mon. Dec 23rd, 2024
കൊച്ചി:

ആഴക്കടലിലെ കാഴ്ചകൾ കാണാൻ അവസരമൊരുക്കുകയാണ്  കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം. എഴുപത്തിമൂന്നാമത്‌ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചാണ്  കൗതുകമുണർത്തുന്ന കടൽ കാഴ്ചകൾ കാണാൻ ചൊവ്വാഴ്ച സിഎംഎഫ്ആർഐ ജനങ്ങൾക്കായി തുറക്കുന്നത്. കടൽ ജൈവവൈവിധ്യങ്ങളുടെ അപൂർവശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വർണമത്സ്യങ്ങളുടെ കാഴ്ചകളുമായി മറൈൻ അക്വേറിയം ഉൾപ്പെടെ കാണാനും അറിയാനും പൊതുജനങ്ങൾക്ക്‌ അവസരമുണ്ട്‌. പ്രവേശനം സൗജന്യമാണ്. പകൽ പത്തുമുതൽ നാലുവരെയാണ് പ്രദർശനം.