Wed. Jan 22nd, 2025
വാളയാർ:

വാളയാർ വിഷയത്തിൽ മൗനം പാലിക്കുന്ന എം.എൽ.എ ഗീത ഗോപിയുടെ ഓഫീസിലേക്ക് BSP നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഹരി അരുമ്പിൽ ഉദ്ഘാടനം ചെയ്തു. നിഖിൽ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

സംവരണീയ സമുദായങ്ങളുടെ പ്രാതിനിധി ആയിട്ടു കൂടി വിഷയത്തിൽ മൗനം തുടരുന്നതാണ് ഗീത ഗോപി എം.എൽ.എക്കെതിരെ പ്രതിഷേധിക്കുവാൻ കാരണം എന്ന് വോക്ക് ജേർണലിനോട് സംസാരിച്ച നിഖിൽ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഷീല ടീച്ചർ, ടി വി രാജു, രജീബ് വലപ്പാട് എന്നിവർ സംസാരിച്ചു. അഭയൻ മണല്ലൂർ നന്ദി പറഞ്ഞു.