Fri. Nov 22nd, 2024
സുഡാൻ:

 
1989 ല്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് മൂന്ന് പതിറ്റാണ്ടോളം സുഡാന്‍ ഭരിച്ച ഒമര്‍ അല്‍-ബഷീറിന്റെ പാര്‍ട്ടി പിരിച്ചു വിടാന്‍ തീരുമാനമായി. രാജ്യത്തെ താല്‍ക്കാലിക ഭരണകൂടം പുറത്തിറക്കിയ പുതിയ നിയമത്തിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്. ഒമര്‍ അല്‍-ബഷീറിന്റെ ഭരണത്തിനെതിരെ സുഡാനില്‍ പരക്കെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഫലമായി കഴി‍ഞ്ഞ ഏപ്രിലിലാണ് ഒമറിനെ സ്ഥാനഭ്രഷ്ടനാക്കുന്നത്. അതിനാല്‍ പുതിയ നിയമം പ്രതിഷേധക്കാര്‍ക്ക് ആശ്വാസമാവുകയാണ്.

അതേ സമയം, സുഡാനിലെ സ്ത്രീകളുടെ വസ്ത്രധാരണവും, പെരുമാറ്റവും നിയന്ത്രിക്കുന്ന നിയമം താല്‍ക്കാലിക ഭരണകൂടം റദ്ദാക്കി. സുഡാന്‍ ജനതയ്ക്ക് ഏറെ ആശ്വാസം പകരുന്ന മറ്റൊരു നടപടിയാണിത്. സുഡാന്‍ പരമാധികാര സമിതിയുടെയും, മന്ത്രിസഭയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.