തിരുവനന്തപുരം:
സിനിമാമേഖലയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഷെയ്ന്‍ നിഗവും, നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇനി മുതല്‍ പുതിയ ചിത്രങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ആരംഭിക്കാന്‍ സാധിക്കില്ല. ധനകാര്യ മന്ത്രിയുടെയും നിയമ മന്ത്രിയുടെയും നിയന്ത്രണത്തില്‍, വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിതരണക്കാരും ഫിലിം ചേംബര്‍ അംഗങ്ങളും പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാലാണ് സര്‍ക്കാര്‍, നടപടികള്‍ കടുപ്പിച്ചത്.
ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് നാളെ തയ്യാറാക്കും. സിനിമാ മേഖലയില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. സര്‍ക്കാര്‍ തിയറ്ററുകളിലേക്ക് പുതിയ സിനിമകള്‍ റിലീസിങ്ങിന് നല്‍കുന്നില്ലെന്നും, വിനോദ നികുതി ഈടാക്കുന്നതില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമീപനമാണ് സിനിമാ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതെന്നുമാണ് നിയമമന്ത്രി എ കെ ബാലന്റെ ആരോപണം.