Tue. Nov 4th, 2025

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചോല ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ് ആണ് നായകനായി എത്തുന്നത്. നിമിഷ സജയനാണ് നായിക.

മികച്ച നടി ഉള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ചിത്രം നേടിയിരുന്നു.

കെ വി മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.