Sun. Feb 23rd, 2025

ഗോവ രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കുമ്പോള്‍ മലയാളത്തിന് വീണ്ടും അഭിമാനനേട്ടം. തുടർച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനുള്ള രജത മയൂര പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. മത്സര ഇനത്തിൽ പ്രദര്‍ശിപ്പിച്ച ജെല്ലിക്കെട്ട് എന്ന ചിത്രത്തിലെ സംവിധാനത്തിനാണ് പുരസ്‌കാരം.

കഴിഞ്ഞതവണ ഈ മ യൗ വിന്റെ സംവിധാന മികവിനായിരുന്നു ലിജോ ജോസ് പെല്ലശ്ശേരി അവാര്‍ഡിന് അര്‍ഹനായത്. ബ്രസീലിയൻ ചിത്രമായ ‘മാരിഗെല്ല’ യിൽ കാർലോസ് മാരിഗെല്ലയെ അവതരിപ്പിച്ചതിന് സിയു ജോർജ്ജ് മികച്ച നടനുള്ള രജത മയൂരവും, മായ് ഘട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉഷ ജാദവ് മികച്ച നടിക്കുള്ള രജത മയൂരവും സ്വന്തമാക്കി. മികച്ച ചിത്രത്തിനുളള സുവര്‍ണ മയൂരം ബ്ലെയ്സി ഹാരിസണ്‍ സംവിധാനം ചെയ്ത പാര്‍ടിക്കിള്‍സിനാണ് ലഭിച്ചത്.