Fri. Nov 22nd, 2024
നജാഫ്:

 
പെട്രോള്‍ റേഷനിങ് പദ്ധതി ആവിഷ്കരിക്കുകയും, സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇറാനില്‍ നടക്കുന്ന സംഘര്‍ഷം ശക്തമാകുന്നു. 2 ലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. 7000ത്തോളം ആളുകളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു.

തെക്കന്‍ നഗരമായ നജാഫിലുള്ള ഇറാനിയന്‍ കോണ്‍സുലേറ്റ് കെട്ടിടം പ്രക്ഷോഭക്കാര്‍ കത്തിച്ചു. ഉദ്യോഗസ്ഥരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. കെട്ടിടത്തിനകത്തേക്ക് അതിക്രമിച്ച് കയറിയ പ്രതിഷേധക്കാര്‍ ഇറാനിയന്‍ പതാക നീക്കം ചെയ്ത് ഇറാഖി പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയുണ്ടായ, പോലീസ് വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടതായും, 35 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തില്‍ 731 ബാങ്കുകള്‍, 70 പെട്രോള്‍ സ്റ്റേഷനുകള്‍, 40 ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവ പ്രക്ഷോഭക്കാര്‍ നേരത്തെ കത്തിച്ചിരുന്നു.