Sun. Dec 22nd, 2024
മുംബൈ:

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 100 പോയന്‍റ് ഉയര്‍ന്ന് 41,163 ലും, നിഫ്റ്റി 12,138 ലും എത്തി. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ഇതാദ്യമായാണ് 32,000 ഭേദിക്കുന്നത്. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 245 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍റ് ടി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സീ എന്‍റര്‍ടെയിന്‍മെന്‍റ്, വേദാന്ത, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎല്‍, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ബാങ്ക്, ഫാര്‍മ, ഐടി വിഭാഗങ്ങളിലെ ഓഹരികള്‍ പ്രധാനമായും നേട്ടത്തിലാണ്. എന്നാല്‍ ലോഹം, ഊര്‍ജം തുടങ്ങിയ ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്. ഏഷ്യന്‍ സൂചികകളും നേട്ടത്തോടെ കുതിക്കുന്നു. ആഗോള കാരണങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നിലെയെന്നാണ് വിലയിരുത്തല്‍.