Sat. Aug 2nd, 2025
കാഞ്ഞങ്ങാട്:

 
വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ കാസര്‍ഗോഡ്, 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. സിനിമാതാരം ജയസൂര്യ മുഖ്യാതിഥിയായി.

28 വേദികളിലായി നടക്കുന്ന 239 മത്സരങ്ങളില്‍ 12,000 കലാകാരന്‍മാര്‍ പങ്കെടുക്കും. ഉദ്ഘാടന ദിനമായ ഇന്ന് മുഖ്യവേദിയില്‍ പരമ്പരാഗത കലാരൂപങ്ങള്‍ പ്രദര്‍ശനയിനത്തില്‍ അരങ്ങേറി. ഡിസംബര്‍ ഒന്ന് ഞായറാഴ്ചയാണ് മേളയ്ക്ക് കൊടിയിറക്കം.