Sun. Dec 22nd, 2024

 

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ആമിർ ഖാൻ കേന്ദ്രകഥാപാത്രമാകുന്ന ‘ലാൽ സിങ് ചഡ്ഢ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ കരീന കപൂറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ, മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി സ്ഥിരീകരിച്ചിരുന്നു. അദ്വൈത് ചൗഹാൻ സംവിധാനം ചെയ്യുന്ന ‘ലാൽ സിങ് ചഡ്ഢ’ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്. ചിത്രം അടുത്ത വർഷം ക്രിസ്തുമസ്സിന് തീയേറ്ററുകളിലെത്തും.