മുംബൈ:
ഓഹരി സൂചികകള്‍ വീണ്ടും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാര്‍മ എന്നീ ഓഹരികള്‍ സൂചികകള്‍ക്ക് കരുത്തേകി. ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരമാമായി ഇടക്കാല കരാര്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.
സെന്‍സെക്‌സ് 199.31 പോയിന്‍റ് നേട്ടത്തില്‍ 41020ലും നിഫ്റ്റി 63 പോയിന്‍റ് ഉയര്‍ന്ന് 12100.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1274 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 209 ഓഹരികള്‍ക്ക് മാറ്റമില്ല.
യെസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്, എസ്ബിഐ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.