Wed. Jan 22nd, 2025

 

നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരം നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

ഷെയ്നുമായി കരാറൊപ്പിട്ട എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്മാറാനുള്ള തീരുമാനം അടുത്ത ദിവസം തന്നെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും കൊഴുപ്പിക്കുകയാണ് ഷെയിനിന്റെ പുതിയ ലുക്ക്. സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന ആക്ഷേപങ്ങളെ വെല്ലുവിളിച്ച് മുടിയും താടിയും പറ്റെ വെട്ടിയിരിക്കുകയാണ് താരം.