Wed. Jan 22nd, 2025
ഹോങ്കോങ്:

 
ഹോങ്കോങ്ങില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്ങ് ശതമാനം, ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തിയെ ചൂണ്ടിക്കാണിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ക്യാരി ലാം വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. ജനങ്ങള്‍ തീര്‍ത്തും സമാധാനപരമായി തിരഞ്ഞെടുപ്പിനോട് സഹകരിച്ചെന്നും, ഇത് മാസങ്ങളായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവര്‍ ഉപേക്ഷിച്ചതിനുള്ള സൂചനയാണെന്നും ക്യാരി ലാം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 452 സീറ്റുകളില്‍ 90 ശതമാനം സീറ്റുകളിലും വിജയിച്ചത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായിരുന്നു. നിശബ്ദ ഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ പോലും ബീജിങ്ങ് അനുകൂലികളെ തുണച്ചിരുന്നില്ല.