Sun. Jan 19th, 2025

 

പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സ്വന്തം മെെതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ല ന്യൂ കാസിലിനെ മുട്ടുകുത്തിച്ചു. 32 ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ജാക് ഗ്രീലിഷിന്റെ അസിസ്റ്റില്‍ നിന്ന് കോണര്‍ ഹുറിഹാനെ, 36 ആം മിനുട്ടില്‍ അന്‍വര്‍ ഹെഗാസി എന്നിവരാണ് വിജയ ഗോളുകളുകള്‍ നേടിയത്. ജയത്തോടെ ലീഗ് ടേബിളില്‍ 15 ആം സ്ഥാനത്തേക്ക് ഉയരാന്‍ വില്ലക്കായി. ന്യൂ കാസില്‍ 14 ആം സ്ഥാനത്താണ്.