Sun. Jan 19th, 2025

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജയസൂര്യ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് – തെലുഗു താരം ധന്യ ബാലകൃഷ്ണയാണ് നായിക.

അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈവാബ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഗിരീഷ് നായരും, ഉണ്ണി മലയിലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.