Wed. Jan 22nd, 2025

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്ത, മത്സരത്തില്‍ ഒരു പോയിന്റ് നേടി മടങ്ങി. ഗോള്‍ രഹിത സമനിലയിലായിരുന്നു ഇന്നലത്തെ മത്സരം പിരിഞ്ഞത്.

മികച്ച പ്രകടനം നടത്തിയ ഒഡീഷയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി നല്‍കാതിരുന്നത് തിരിച്ചടിയായി. ഐഎസ്എല്ലില്‍ തോല്‍വിയോടെയായിരുന്നു ഒഡീഷയുടെ തുടക്കമെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുകള്‍ നേടി. കൂടാതെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ആധിപത്യം പുലര്‍ത്തുകയും കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടുകയും ചെയ്തു. നിലവിൽ ആറാംസ്ഥാനത്താണ് ഒഡീഷ.