Thu. Jan 23rd, 2025
വയനാട്:

 
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും, കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും ചേര്‍ന്ന് സന്ദര്‍ശിച്ചു. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലെയും കുറവുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് ഉറപ്പു നല്‍കി.

സംഭവത്തില്‍ അദ്ധ്യാപകനെ സസ്പെന്റ് ചെയ്തതും, പ്രിന്‍സിപ്പാലിനെയും, പ്രധാനധ്യാപകനെയും പുറത്താക്കിയതും പ്രാഥമിക നടപടികള്‍ മാത്രമാണെന്നും, തുടര്‍ നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകള്‍ക്ക് ഉത്തരവാദിയായവരെ സംരക്ഷിക്കില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി സുനില്‍കുമാര്‍ ഷഹലയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി.

അതേ സമയം, കല്‍പ്പറ്റയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ സി രവീന്ദ്രനാഥിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി. ഷഹലയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമര പരിപാടികള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.