Wed. Jan 22nd, 2025

ഹോളിവുഡ് താരങ്ങളെ അണിനിരത്തികൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. റേ സ്റ്റീവൻസൺ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തും, ലേഡി സ്കോട്ട് എന്ന നെഗറ്റീവ് കഥാപാത്രമായി അലിസൺ ഡൂഡിയും, ജെന്നിഫർ എന്ന നായികയായി ഒലിവിയ ഹാരിസും വേഷമിടും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ഇതിനകം അവസാനിച്ചു.

300 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം 2020 ജൂലൈ 30 ന് 10 ഇന്ത്യൻ ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ, അജയ് ദേവ്ഗൺ, സമുദ്രക്കനി, ആലിയ ഭട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രാജമൗലി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.