Tue. Oct 21st, 2025

ബ്രിട്ടീഷ് ഹ്രസ്വദൂര ഓട്ടക്കാരിയായ ദിന ആഷർ സ്മിത്തിനെ 2019 ലെ സൺ‌ഡേ ടൈംസ് സ്പോർട്സ് വുമൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.

ഒക്ടോബറിൽ ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ വിജയം കരസ്ഥമാക്കിക്കൊണ്ട് 23കാരിയായ ആഷർ സ്മിത്ത് ആഗോള സ്പ്രിന്റ് കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയായി.

തുടർച്ചയായ രണ്ടാം വർഷമാണ് ആഷർ സ്മിത്ത് അംഗീകാരം നേടുന്നത്.

200 മീറ്റർ സ്വർണത്തോടൊപ്പം 100 മീറ്റർ, 4×100 മീറ്റർ എന്നീ ഇനങ്ങളിൽ വെള്ളിയും ആഷർ സ്മിത്ത് നേടി, 1964 ൽ മേരി റാൻഡിന് ശേഷം ഒരേ ആഗോള ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടുന്ന ആദ്യത്തെ അത്‌ലറ്റ് കൂടെയാണ് ആഷർ സ്മിത്ത്.