Wed. Jan 22nd, 2025

ക്രിസ്തുമസ് റിലീസ് കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രം പ്രതി പൂവന്‍ കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ സോഷ്യൽമീഡിയയില്‍ പങ്കു വച്ചു. സൂപ്പര്‍ ഹിറ്റായിരുന്ന ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം നടി മഞ്ജു വാര്യരും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണിത്.

ഉണ്ണി ആറിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ചിത്രം ഡിസംബര്‍ 20 നാണ് തിയറ്ററിലെത്തുന്നത്. ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.