Mon. Dec 23rd, 2024

 

വെങ്കിടേഷിനെ നായകനാക്കി, തമിഴ് ബ്ലോക്ക്ബസ്റ്റർ അസുരന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതിനായി ശ്രീകാന്ത് അഡ്ഡാല ഒരുങ്ങുന്നു. സിനിമ സംവിധാനം ചെയ്യുന്നതിനായി അഡ്ഡാലയുമായി കരാർ ഒപ്പിട്ടതായി മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, നിർമ്മാതാവ് ഡി സുരേഷ് ബാബു സ്ഥിരീകരിച്ചു. മറ്റു വിശദാംശങ്ങൾ അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

തമിഴ് നോവലായ വെക്കൈയെ ആസ്പദമാക്കി നിർമ്മിച്ച അസുരൻ 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനിൽ ധനുഷ് ഡബിൾ റോളിലാണ് അഭിനയിച്ചത്.

അസുരന്റെ റീമേക്കിൽ വെങ്കിടേഷിന്റെ ഭാര്യയായി അഭിനയിക്കാൻ ശ്രിയ ശരൺ ഒപ്പുവെച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അസുരനിൽ മഞ്ജു വാര്യർ ചെയ്ത റോൾ ആണ് ശ്രിയ ശരൺ ചെയ്യുന്നത്.

കലൈപുലി എസ് താനു നിർമ്മിച്ച അസുരനിൽ ജി വി പ്രകാശ് കുമാറാണ് സംഗീതം ചെയ്തിരിക്കുന്നത്.