Mon. Dec 23rd, 2024

ബിഗ് ബജറ്റ് ചിത്രം ‘താനാജി’യുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഛത്രപതി ശിവാജിയുടെ ഒപ്പം നിന്ന ധീര യോധാവ് താനാജിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്നലെ റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലർ ഇതിനോടകം രണ്ടര കോടിയിലധികം ആളുകളാണ് കണ്ടത്. താനാജിയായി അജയ് ദേവ്ഗൺ എത്തുമ്പോൾ, വില്ലൻ ഉദയ് ഭാനായി എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്.

കജോൾ, ശരദ് കേല്‍ക്കര്‍, നേഹ ശര്‍മ, ജഗപതി ബാബു, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അജയ് ദേവ്ഗണ്‍ നിർമിക്കുന്ന ചിത്രം ഓം റൌത് ആണ് സംവിധാനം ചെയ്യുന്നത്. 2020 ജനുവരി 10 ന് ചിത്രം റീലിസിനെത്തും.