Sun. Apr 27th, 2025
ജറുസലേം:

 
സിറിയ, ഇറാനിയന്‍ സൈനിക കേന്ദ്രത്തിനു നേരെ ഇന്ന് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച സിറിയ നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണിതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് കേണല്‍ അവിച്ചേ ആന്‍ഡ്രേ പറഞ്ഞു. അതേ സമയം, ഇസ്രായേല്‍ മിസൈലുകളില്‍ ഭൂരിഭാഗവും സിറിയന്‍ വ്യോമ പ്രതിരോധ സേന നശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍, യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് റെയ്ഡ് ചെയ്താണ് ഇസ്രായേല്‍ അക്രമം നടത്തിയതെന്ന് അവിച്ചേ ആന്‍ഡ്രേ ട്വീറ്റ് ചെയ്തു.