Wed. Nov 6th, 2024
കൊച്ചി ബ്യൂറോ:

തണ്ണീർ മത്തനിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് ഇത് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. തണ്ണീർ മത്തന്റെ പുറം ഭാഗത്തോട് ചേർന്ന വെള്ള നിറത്തിലുള്ള ഭാഗത്ത് വൈറ്റമിൻ എ, വൈറ്റമിൻ ബി, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഭാഗം കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും, വൃക്കകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും വളരെ നല്ലതാണ്.

കൂടാതെ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന തണ്ണീർ മത്തൻ കഴിക്കുന്നത് വഴി ഹൃദയം, തലച്ചോർ, തുടങ്ങിയവയുടെ ആരോഗ്യത്തിനും, ദഹനം സുഗമമാക്കാനും സഹായിക്കുന്നു.