Sat. Dec 28th, 2024
ബ്രസീൽ:

 
അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ബ്രസീൽ, മെക്സിക്കോയെ നേരിടും. ഫ്രാൻസിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ബ്രസീൽ പിന്നീട് വിജയത്തിലേക്ക് തിരിച്ച് കയറുകയായിരുന്നു.

കെയ ജോര്‍ജ്, ഗബ്രിയേല്‍ വെറോണ്‍ ഡി സൂസ, ലസാറോ വിനിഷ്യസ് മാര്‍ക്വുസ് എന്നിവര്‍ ബ്രസീലിന്റെ ജയം ഉറപ്പാക്കി. അതേസമയം മെക്സിക്കോ, ഷൂട്ട്‌ ഔട്ടിൽ ഹോളണ്ടിനെ 4- 3 നാണ് കീഴടക്കിയത്.