Mon. Dec 23rd, 2024
കണ്ണൂർ:

 
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം. പതിനാറു വർഷത്തിനു ശേഷം കണ്ണൂർ വേദിയാകുന്നു.

63 ാമത് സ്കൂൾ കായിക മേളക്ക് നാളെ കണ്ണൂരിൽ ട്രാക്കുണരും. കണ്ണൂർ സർവകലശാല മങ്ങാട്ടുപറമ്പ് ക്യാമ്പസ് കായികമേളക്ക് വേദിയാകും. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരിലെത്തുന്നത്.

സുരക്ഷയെ മുൻനിർത്തി ഡിസ്കസ് ത്രോയ്ക്കും ഹാമർ ത്രോയ്ക്കും വെവ്വേറെ കേജുകള്‍ ഒരുക്കിയിട്ടുണ്ട്. പോയിന്റ്‌ നില,ജേതാക്കളുടെ വിവരങ്ങൾ, ഫീൽഡിൽനിന്നുള്ള ചിത്രങ്ങൾ തുടങ്ങിയവ കാണിക്കുന്ന ‘വീഡിയോ വാൾ’ മിഡിയാ പവലിയനോട് ചേർത്ത് സംഘടകർ തയ്യാറാക്കി കഴിഞ്ഞു.

നാളെ രാവിലെ ഏഴു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. സീനിയര്‍ ബോയ്‌സ് 3000 മീറ്റര്‍ ഓട്ടമാണ് ആദ്യ ഇനം. വൈകുന്നേരം 3.30 ന് മുന്‍ ഒളിമ്പിക്സ് താരം ടിന്റു ലൂക്ക ദീപശിഖ തെളിയിക്കും. കായിക മന്ത്രി ഇ പി ജയരാജനാണ് ചടങ്ങ് ഉത്ഘാടനം ചെയ്യുന്നത്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന മേള 19 നാണ് അവസാനിക്കുക.