Mon. Dec 23rd, 2024
ദുബായ്:

ബസ് സ്റ്റേഷനും മൾട്ടി ലെവൽ പാർക്കിങ് ടെർമിനലും നിർമിക്കുന്നതിന്‍റെ ഭാഗമായി സത്‍വ ബസ് സ്റ്റേഷനും ഊദ് മെത്ത മെട്രോ സ്റ്റേഷനും സമീപമുള്ള പാർക്കിങ് സ്ഥലങ്ങൾ ഭാഗികമായി അടയ്ക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 2020 ഒക്ടോബർ അവസാനം വരെയായിരിക്കും പാർക്കിങ് സ്ഥലങ്ങൾ അടയ്ക്കുന്നത്.

രണ്ട് ഘട്ടങ്ങളായാണ് സത്‍വ ബസ് സ്റ്റേഷനിലെ പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ അടച്ചുപൂട്ടുക. ആദ്യഘട്ടം നവംബര്‍ 14 ന് തുടങ്ങും. ഊദ് മെത്ത മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലവും ഇതേ കാലയളവിൽ ഭാഗികമായി അടയ്ക്കും. പകരം 500 പാർക്കിങ് സ്ലോട്ടുകൾ ബദൽമാർഗമായി അനുവദിക്കും.