ദുബായ്:
പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പിന്‍റെ 182-ാമത് ഹൈപ്പർ മാർക്കറ്റ് ബുർജുമാൻ മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം തുടങ്ങി. ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ സമി അൽ ഖാംസിയാണ് ഹൈപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫലി, ഡയറക്ടർ എംഎ സലിം ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും മിതമായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള, എല്ലാം ലഭ്യമാക്കുകയെന്നതാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും കൂടുതൽ വ്യാപാരകേന്ദ്രങ്ങൾ തുറക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.
രണ്ട് നിലകളിലായി എഴുപതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള സ്ഥലത്താണ് ഹൈപ്പർ മാർക്കറ്റ് സജ്ജീകരിച്ചിട്ടുള്ളത്. അൽ ഹംരിയ പ്രദേശത്തെ താമസക്കാർക്കും സഞ്ചാരികൾക്കും പെട്ടെന്ന് എത്തിച്ചേരാവുന്ന വ്യാപാരകേന്ദ്രമാണിത്.