Mon. Dec 23rd, 2024
ബ്രസൽ‌സ്:

ലോകത്തിലെ 265 വ്യാജ പ്രാദേശിക വാർത്താവെബ്‌സൈറ്റുകൾ നിയന്ത്രിക്കുന്നത് ഇന്ത്യൻ ശൃംഖലയെന്ന് ബ്രസൽസ് ആസ്ഥാനമായുള്ള എൻജിഒ, ഇ യു ഡിസിൻ ഫോ ലാബ് കണ്ടെത്തി. പാകിസ്ഥാനെ നിരന്തരം വിമർശിച്ച് യൂറോപ്യൻ യൂണിയനെയും ഐക്യരാഷ്ട സഭയെയും സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നതെന്ന് എൻജിഒ റിപ്പോർട്ട് ചെയ്തു.

ഇപി ടുഡേ എന്ന വെബ്‌സൈറ്റിനെ പറ്റിയുള്ള അന്വേഷണത്തിലാണ് 65 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഇന്ത്യന്‍ ശൃംഖലയുടെ സാന്നിദ്ധ്യം എന്‍ജിഒ കണ്ടെത്തിയത്.