Mon. Dec 23rd, 2024
ഹോങ്കോങ്:

 
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡമ്പി ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റൺ താരം ജപ്പാന്റെ കെന്റോ മൊമോട്ട പിന്‍മാറിയതിനെ തുടര്‍ന്നാണ് ശ്രീകാന്തിന് അവസരം ലഭിച്ചത്. മികച്ച ഫോമില്‍ കളിക്കുന്ന മൊമോട്ട മത്സരത്തിന് മുന്‍പേ ടൂര്‍ണമെന്റിൽ നിന്നും പിന്മാറുകയായിരുന്നു.

ഈ വര്‍ഷം 10 കിരീടം നേടിയ മൊമോട്ട പിന്മാറാനുള്ള കാരണം വ്യക്തമല്ല. ലോക പത്താം റാങ്കുകാരനായ ശ്രീകാന്ത് അടുത്ത റൗണ്ടില്‍ ഇന്ത്യന്‍ താരം സൗരഭ് വര്‍മ, ഫ്രഞ്ച് താരം ബ്രൈസ് ലെവര്‍ഡെസ് എന്നിവര്‍ തമ്മിലുള്ള മത്സരവിജയിയെയാണ് നേരിടുക.