Wed. Jan 22nd, 2025
ലണ്ടൻ:

 
എടിപി ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിൽ കുതിപ്പ് തുടര്‍ന്ന് റോജര്‍ ഫെഡറര്‍. രണ്ടാം മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരനായ ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെയാണ് താരം പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനോടായിരുന്നു ഫെഡറര്‍ പരാജയപ്പെട്ടത്.

ഒരു മണിക്കൂറും 20 മിനിട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മൂന്നാം റാങ്കുകാരനായ ഫെഡററുടെ ജയം. ആദ്യ റൗണ്ടില്‍ ശക്തമായ പോരാട്ടമാണ് ബെറേറ്റിനി പുറത്തെടുത്തത്. രണ്ടാം സെറ്റില്‍ കാര്യമായ ചെറുത്ത് നില്‍പ്പ് നേരിടാതെ 6-3ന് ഫെഡറര്‍ സെറ്റും വിജയവും പിടിച്ചെടുത്തു. അതേ സമയം സ്പാനിഷ് സൂപ്പര്‍ താരവും എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനുമായ റാഫേല്‍ നദാല്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ഏഴാം റാങ്കുകാരനായ ജര്‍മനിയുടെ യുവതാരം അലക്‌സാണ്ടര്‍ സെറേവാണ് നദാലിനെ പരാജയപ്പെടുത്തിയത്.