Wed. Jan 22nd, 2025

വിശാലിനെ നായകനാക്കി തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ, ഈ മാസം 15ന് തീയേറ്ററുകളിലെത്തും. പേര് പോലെ തന്നെ ത്രസിപ്പിക്കുന്ന ഒരു മുഴു നീള ആക്ഷൻ ചിത്രമാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ട്രൈഡണ്ട് ആർട്ട്സിന്റെ ബാനറിൽ ആർ രവീന്ദ്രൻ നിർമിക്കുന്ന ചിത്രത്തിൽ തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്‌മിയുമാണ് വിശാലിന്റെ നായികമാരായി എത്തുന്നത്. ഫോർച്യൂൺ സിനിമാസാണ്‌ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.