Fri. Aug 29th, 2025
തിരുവനന്തപുരം:

 
വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സിനിമ സംഘടനകൾ വ്യാഴാഴ്ച സിനിമാ ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച ഷൂട്ടിംഗ് അടക്കം നിർത്തിവച്ചായിരിക്കും സമരം. സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഒരു ദിവസത്തെ സൂചനാ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഫിലിം ചേംബർ വൃത്തങ്ങൾ പറഞ്ഞു. ജിഎസ്‌ടിയ്ക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിലപാട്.