Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

 
ആപ്പിളിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറയില്‍ എത്തിയ Apple iPhone 11 Pro (64GB) – Gold എന്ന സ്മാര്‍ട്ട് ഫോണുകള്‍ HDFC ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് 7000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഇപ്പോള്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ലഭിക്കുന്നതാണ്. കൂടാതെ ആമസോണില്‍ നിന്നും തന്നെ നോ കോസ്റ്റ് EMI ലൂടെയും എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാന്‍ സാധിക്കുന്നു.

ആപ്പിളിന്റെ ഐ ഫോണ്‍ 11 പ്രൊ 5.80 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. കൂടാതെ 1125×2436 പിക്സല്‍ റെസലൂഷനും 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട്. ഇതിന്റെ ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 64GB, 256GB കൂടാതെ 512 ജിബിയുടെ സ്റ്റോറേജ് ആണുള്ളത്. എന്നാല്‍ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുകയില്ല. Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്. 12 + 12 + 12 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണുള്ളത്. Gold, Midnight Green, Silver, Space Gray എന്നി നിറങ്ങളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.