Thu. Jan 23rd, 2025
കൊച്ചി ബ്യൂറോ:

 

വൈദ്യുത കാറുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍. ഇപ്പോള്‍ അഞ്ച് വൈദ്യുത കാര്‍ വില്‍ക്കുന്ന ഹ്യുണ്ടേയ് 2022 ആകുമ്പോഴേക്ക് ഇതിന്റെ എണ്ണം 13 ആയി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

വൈദ്യുത, സങ്കര ഇന്ധന, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയ്‌നുകളോടെയാവും വൈദ്യുത കാര്‍ ഇറക്കുക. ആറു സെഡാനുകളും ഏഴു ക്രോസോവറുകളുമാവും വൈദ്യുത വാഹന വിഭാഗത്തില്‍ ഹ്യുണ്ടേയ് അവതരിപ്പിക്കുക.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ സമൂഹത്തിന് അവബോധമേറുകയും ഉപയോക്താക്കള്‍ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവ നിറവേറ്റാനുള്ള തയാറെടുപ്പാണു കമ്പനി നടത്തുന്നതെന്ന് ഹ്യുണ്ടേയ് മോട്ടോര്‍ അമേരിക്ക വൈസ് പ്രസിഡന്റ് (പ്രോഡക്‌ട്, കോര്‍പറേറ്റ് ആന്‍ഡ് ഡിജിറ്റല്‍ പ്ലാനിങ്)മൈക്ക് ഒബ്രയന്‍ പറഞ്ഞു. പുതിയ കാലത്തിന് അനുയോജ്യമായ ബദല്‍ പ്രൊപ്പല്‍ഷന്‍ സാധ്യത സഹിതമുള്ള, വൈവിധ്യമാര്‍ന്ന മോഡല്‍ ശ്രേണി സാക്ഷാത്കരിക്കുകയാണു ഹ്യുണ്ടേയിയുടെ ലക്ഷ്യം.