Wed. Jan 22nd, 2025
കണ്ണൂര്‍:

 
സര്‍വെ, ഭൂരേഖ വകുപ്പിന് കീഴില്‍ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്‌കൂളില്‍ ഈ മാസം ആരംഭിക്കുന്ന 52 ദിവസം നീളുന്ന ആധുനിക സര്‍വെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ ടി എസ്, ജി പി എസ്, ഓട്ടോലെവല്‍, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി ഐ എസില്‍ മാപ്പ് തയ്യാറാക്കുന്നതടക്കമുള്ള ജോലികളില്‍ വിദഗ്ദ്ധ പരിശീലനവും നല്‍കും.

എസ് എസ് എല്‍ സിയും ഐ ടി ഐ സര്‍വെയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍/ വി എച്ച്‌ സി സര്‍വെ/ ചെയിന്‍ സര്‍വെ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍-35, ഒ ബി സി-38, എസ് സി/ എസ് ടി-40 മാണ് പ്രായപരിധി.

അപേക്ഷാ ഫോറവും പ്രോസ്പക്ടെസും www.dslr.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, മോഡേണ്‍ സര്‍വെ സ്‌കൂള്‍, പറശ്ശിനിക്കടവ്. പി ഒ, ആന്തൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497-2700513.