Thu. May 2nd, 2024
കൊച്ചി:

പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം ഡിസംബർ 13,14,15 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേളയില്‍, മത്സര വിഭാഗത്തിലേക്ക് നവംബർ 24 വരെ സിനിമകൾ അയക്കാം.

ഹ്രസ്വ ചിത്രം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മേള, ലോകത്തിലെ മികവുറ്റ ഹ്രസ്വ ചലച്ചിത്രകാരന്മാരുടെ പ്രധാനപ്പെട്ട സിനിമകൾ കാണാന്‍ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു.

കാണികൾ തന്നെ വിധികർത്താക്കൾ ആകുന്നു എന്നുള്ളതാണ് മേളയുടെ പ്രത്യേകത.മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും ഫലകവും നല്‍കും. കൂടാതെ മികച്ച സംവിധായകന്‍, അഭിനേതാവ് എന്നീ വിഭാഗത്തില്‍ 25000 രൂപയും ഫലകവും നല്‍കും.