Wed. Jan 22nd, 2025

 

പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലായി ആകെ 131 ഒഴിവുകളാണുള്ളത്. അക്കൗണ്ടന്റ്, ടെക്നീഷ്യന്‍,ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

യോഗ്യത:

അക്കൗണ്ടന്റ് അപ്രന്റിസ്- ഏതെങ്കിലും വിഷയത്തില്‍ ബിരുദം,ടെക്നീഷ്യന്‍ അപ്രന്റിസ്- മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ,ട്രേഡ് അപ്രന്റിസ്- എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ. ട്രേഡ്. 

പ്രായം: 18-24 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷയ്‌ക്കൊപ്പം പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ജാതിസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കറുത്തമഷിയുപയോഗിച്ച് ചെയ്ത ഒപ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യണം. 100 കെ.ബി.യിലധികം വലിപ്പമില്ലാത്ത ജെ.പി.ജി., പി.ഡി.എഫ്. ഫോര്‍മാറ്റിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 26