30 C
Kochi
Sunday, September 26, 2021

Daily Archives: 25th October 2019

റിയാദ്: കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ഇബ്രാഹിം അൽ അസഫിന് പകരമായി, സൗദി അറേബ്യ രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിനെ രാജ്യത്തിന്റെ പുതിയ വിദേശകാര്യമന്ത്രിയായി തിരഞ്ഞെടുത്തു.സൗദി പ്രസ് ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച രാജകീയ ഉത്തരവുകൾ ഉദ്ധരിച്ച് അറബ് ന്യൂസാണ് നിയമനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.വിദേശകാര്യ മന്ത്രിയായി നിയമിക്കുന്നതിനുമുമ്പ് ഫൈസൽ രാജകുമാരൻ 2019 മാർച്ച് മുതൽ ജർമ്മനിയിലെ സൗദി അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയാണ്.അതിനുമുമ്പ്, 2017 മുതല്‍ 2019 വരെ വിദേശകാര്യ മന്ത്രാലയത്തിലെ...
മുംബൈ:  ലോക സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് നവാസുദ്ദീൻ സിദ്ദിഖിയെ കാർഡിഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2019 ൽ ആദരിക്കും.ഒക്ടോബർ 24 മുതൽ 27 വരെ വെയിൽസിലെ കാർഡിഫ് ബേയിൽ നടക്കുന്ന ഫെസ്റ്റിൽ നവാസുദ്ദീന് ഗോൾഡൻ ഡ്രാഗൺ അവാർഡ് നൽകും. ഫെസ്റ്റിന്റെ അവസാന ദിവസമായിരിക്കും പുരസ്‌കാര വിതരണം."ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ ഞാൻ ഒരു പാട് സന്തോഷവാനാണ്," നവാസുദ്ദീൻ സിദ്ധിഖി പറഞ്ഞു.“സർഫറോഷ്”, “ശൂൽ” എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച നവാസുദ്ദീൻ 2012 ൽ പുറത്തു വന്ന അനുരാഗ് കശ്യപിന്റെ...
റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിനം 1,468 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനും, തൊഴില്‍ വിപണിയുടെ നിയന്ത്രണത്തിനും ആവിഷ്കരിച്ച നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി ഏജന്‍സി (എന്‍എല്‍ഒ.എസ്എ) ഈ വര്‍ഷം തയ്യാറാക്കിയ രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.അതേ സമയം, സൗദിയില്‍ 492 യുവതീയുവാക്കള്‍ക്ക് പ്രതിദിനം ജോലി ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സൗദി അറേബ്യയുടെ സ്വദേശിവല്‍ക്കരണ നടപടികള്‍ വിജയിച്ചതിന്‍റെ സൂചനയായിട്ടാണ് ഈ മാറ്റത്തെ കണക്കാക്കുന്നത്....
ന്യൂയോര്‍ക്ക്: ഐഫോണ്‍ ഐഓഎസ് ബീറ്റാ പതിപ്പിലാണ് വാട്ട്സ്ആപ്പിന്‍റെ  പുതിയ അപ്‌ഡേഷൻ എത്തിയത്. ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, സ്പ്ലാഷ് സ്‌ക്രീന്‍,  പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.ഈ അപ്‌ഡേറ്റുകള്‍ ബീറ്റാ പതിപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്‌സാപ്പിന്‍റെ 2.19.110 പതിപ്പിലാണ് പുതിയ ഫീച്ചറുകൾ ഉള്ളത്. വാട്ട്സ്ആപ്പ് തുറക്കുമ്പോഴെല്ലാം അതിന്‍റെ ലോഗോ തെളിയുന്ന ഫീച്ചറാണ് സ്പ്ലാഷ് സ്‌ക്രീന്‍. എന്നാൽ  ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും ഈ...
#ദിനസരികള്‍ 920   മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങള്‍ക്കുണ്ടായത് തിരിച്ചടികളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അതിന്റെ ഭാഗമായി പിന്നോട്ടടികളെ മൂടിവെച്ചു കൊണ്ടുള്ള പ്രസ്താവനകളാണ് ബിജെപിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ദീപാവലി സമ്മാനമെന്നും കഴിഞ്ഞ അമ്പതുകൊല്ലമായി മറ്റാര്‍ക്കും കഴിയാത്തതാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന് കഴിഞ്ഞതെന്നുമൊക്കെ പുകഴ്ത്തലുകളുണ്ടെങ്കിലും പൊതുവേ എന്‍ഡിഎ ക്യാമ്പ് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതില്‍ നിരാശരാണെന്നതാണ് വസ്തുത. 2014 പ്രകടനം കാഴ്ചവെയ്ക്കാന്‍ രണ്ടിടത്തും ബിജെപി സഖ്യത്തിന് ആയില്ല.മഹാരാഷ്ട്രയില്‍ 185 സീറ്റുണ്ടായിരുന്നത് 2019 ല്‍...