25 C
Kochi
Wednesday, August 4, 2021

Daily Archives: 23rd October 2019

മുംബൈ:   ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നീലാഞ്ജൻ റോയ് എന്നിവർ നടത്തിയ അനധികൃത ഇടപാടുകളെ പറ്റിയുള്ള അന്വേഷണം പൂർണ്ണ തോതിൽ നടുത്തുമെന്ന് ഉറപ്പു നൽകി നന്ദൻ നീലേക്കനി. ഇൻഫോസിസ് മേധവിക്കെതിരെ വന്ന ആരോപണം നിക്ഷേപകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിനെ ആശ്വസിപ്പിക്കുകയെന്നോണമായിരുന്നു നീലേക്കനിയുടെ പ്രസ്‌താവന.ആരോപണം ഉയർന്നു വന്നതിനു പിന്നാലെ ഇൻഫോസിസ് ഓഹരി കഴിഞ്ഞ ചൊവ്വാഴ്ച 15 ശതമാനം ഇടിഞ്ഞിരുന്നു."രണ്ട്‌ തിയ്യതികളിലായി മൊത്തം രണ്ടു പരാതികളാണ് ഞങ്ങളുടെ...
#ദിനസരികള്‍ 918   കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്. നിരവധിയാളുകള്‍ പലപ്പോഴായി ഉദ്ധരിച്ചിട്ടുള്ള ആ കഥയിലെത്ര കാര്യമുണ്ടായാലും ഇല്ലെങ്കിലും കാര്‍ട്ടൂണുകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും സൂചിപ്പിക്കാന്‍ ഈ സംഭാഷണത്തിന് കഴിയുന്നുണ്ട് എന്നതാണ് വസ്തുത. അതായത് നമ്മുടെ രാഷ്ട്രീയ – സാംസ്കാരിക – സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവഗണിക്കാനാകാത്തവിധത്തിലുള്ള പ്രഹരശേഷി കാത്തുസൂക്ഷിക്കാന്‍ കാര്‍ട്ടൂണുകള്‍ക്ക് കഴിയുന്നുവെന്നതാണ്...
പ്രയാഗരാജ്:   മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നിയമ വിദ്യാർത്ഥിനി എഫ്‌ഐ‌ആറിൽ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി അലഹബാദ് കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനി സമർപ്പിച്ച വിവിധ അപേക്ഷകൾക്ക് കോടതി സംസ്ഥാന സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.ചിന്മയാനന്ദിനെതിരായ എഫ്‌ഐ‌ആറിൽ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. എന്നാൽ, ഇത് കൂട്ടി ചേർക്കണം എന്നാണ് വിദ്യാർത്ഥിനിയുടെ ആവശ്യം. അതേസമയം, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസിലെ പുരോഗതി റിപ്പോർട്ട് മുദ്രയിട്ട കവറിൽ കോടതിയിൽ സമർപ്പിച്ചു. വീഡിയോ ക്ലിപ്പുകളെക്കുറിച്ചുള്ള ഫോറൻസിക്...
ലഖ്‌നൗ:   മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ ഉത്തർപ്രദേശ് പോലീസ് തീരുമാനിച്ചു. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മുതിർന്ന പൗരന്മാരുടെ രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചത്.“പോലീസുകാർ അവരുടെ പ്രദേശത്തെ മുതിർന്ന പൗരന്മാരുടെ വീടുകൾ സന്ദർശിക്കുകയും, അവരുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ, രേഖപ്പെടുത്തുകയും അതൊക്കെ ഞങ്ങളുടെ ശേഖരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.ഏതെങ്കിലും മുതിർന്ന പൗരന് പെട്ടന്ന് ആവശ്യത്തിനായി അടിയന്തിര നമ്പർ‌ 112 ലേക്ക് വിളിക്കുകയാണെങ്കിൽ‌, ഇവരുടെ എല്ലാ വിശദവിവരങ്ങളും,  ഉടൻ‌ തന്നെ സംസ്ഥാന പോലീസ് ഡയറക്ടർക്ക് (ഡി‌ജി‌പി) അറിയാൻ സാധിക്കുകയും ഉടനടി നടപടിയെടുക്കുകയും ചെയ്യും,വിളിച്ചയാൾ നൽകിയ...
വാഷിംഗ്‌ടൺ:  പ്രമുഖ ദിനപത്രങ്ങളായ ന്യൂയോർക്ക് ടൈംസും  വാഷിംഗ്ടൺ പോസ്റ്റും വൈറ്റ് ഹൗസിൽ നിന്ന് ബഹിഷ്കരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പത്രങ്ങൾ വ്യാജമായതിനാലാണ് വൈറ്റ് ഹൗസ് അവ ബഹിഷ്കരിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. അമേരിക്കൻ മാധ്യമങ്ങൾക്കെതിരായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആക്രമണമാണിത്.തിങ്കളാഴ്ച രാത്രി ഫോക്സ്, ന്യൂസ് അവതാരകൻ സീൻ ഹാനിറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്."മാധ്യമങ്ങൾ അഴിമതി നിറഞ്ഞതാണ്. എല്ലാ മാധ്യമങ്ങളും അല്ല. നിങ്ങൾ (ഹാനിറ്റി) ഉൾപ്പെടെയുള്ള ചില മികച്ച പത്രപ്രവർത്തകരെ എനിക്കറിയാം," മാധ്യമങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു ട്രംപിന്റെ പ്രതികരണം.“അർഹതപ്പെട്ടവർക്കല്ല യഥാർത്ഥത്തിൽ...
ഹൈദരാബാദ്:  പ്രശ്നങ്ങൾക്കു പരിഹാരമാകാത്തതോടെ ടിഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് 18 ആം ദിവസം കഴിയുന്നു. സമരത്തിന് പരിഹാരമാവുന്നില്ലന്നു കണ്ടതോടെ പുതിയ വഴികൾ തേടുകയാണ് ജീവനക്കാർ.പണിമുടക്കിയ ജീവനക്കാർ താൽക്കാലിക ജീവനക്കാർക്ക്, ബസുകൾ ഓടിക്കരുതെന്ന് അഭ്യർത്ഥിച്ച് പൂക്കൾ സമ്മാനിച്ചു. ഡ്യൂട്ടിയിൽ പങ്കെടുക്കാതെ അവരുമായി സഹകരിക്കണമെന്ന അഭ്യർത്ഥനയോടെ പ്രതിഷേധക്കാർ താൽക്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കണ്ടുമുട്ടുകയും റോസാപ്പൂക്കൾ നൽകുകയും ചെയ്തു.ടിഎസ്ആർടിസിയിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ കൂടെയാണ് സമരം നടത്തുന്നത്. ഇത് താൽക്കാലിക ജീവനക്കാർക്കും കൂടി...
റായ് ബറേലി:  "മിഷൻ 2022" പ്രചാരണത്തിന്റെ ഭാഗമായി സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുള്ള ബ്യൂമ ഗസ്റ്റ്ഹൗസിൽ വെച്ച് പ്രവർത്തകർക്കായി സംഘടിപ്പിച്ച മൂന്നു ദിവസ പരിശീലന പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ. പാർട്ടി നേതാക്കൾ പുതിയതായി നിയമിതരായ ഭാരവാഹികൾക്ക് പുതിയ തന്ത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തി അടച്ചിട്ട മുറിയിലായിരുന്നു പരിശീലനം."കൂടുതൽ അറിവുകൾ നൽകുകയും സാമൂഹിക മാധ്യമങ്ങളെക്കുറിച്ചു കൂടുതൽ അവബോധരാക്കുകയുമാണ് പ്രിയങ്ക ഗാന്ധി നയിക്കുന്ന പരിശീലന പരിപാടിയുടെ പ്രധാന...