Thu. Mar 28th, 2024
സാൻ ഫ്രാൻസിസ്സ്കോ:

 

പ്രമുഖ ക്ലൗഡ് ഫയൽ മൈഗ്രേഷൻ ദാതാവായ മൂവറിനെ വെളിപ്പെടുത്താത്ത തുകയ്ക്ക് മൈക്രോസോഫ്റ്റ് സ്വന്തമാക്കി.

അഡ്മിൻ നയിക്കുന്നതും സ്വയം ചെയ്യുവാൻ കഴിയുന്നതുമായ സേവങ്ങളും മൂവർ നൽകുന്നു. സ്വന്തം ഫയലുകൾ ക്‌ളൗഡിലേക്കു അപ്‌ലോഡ് ചെയ്യുവാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുന്ന ഈ കാലഘട്ടത്തിൽ; മൈക്രോസോഫ്ട് 365 ലേക്ക് ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നതിന് മൂവർ വളരെയധികം സഹായകമാകും. മൈക്രോസോഫ്റ്റ് തികളാഴ്‌ച നടത്തിയ പ്രവസ്ഥവനയിലൂടെ പറഞ്ഞു.

“മൈക്രോസോഫ്റ്റിന്റെ വിശ്വസ്ത പങ്കാളികൾ മുഖേന ക്‌ളൗഡ്‌ ഫയൽ മൈഗ്രേഷന് വേണ്ടിയുള്ള ഫാസ്റ്റ് ട്രാക്ക് സേവങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇന്ന് ഞങ്ങൾ കൊടുക്കുന്നു. അത് പോലെത്തന്നെ ഷെയർ പോയിന്റ് മൈഗ്രേഷൻ ടൂളുകളും, ഫയൽസ് മറ്റു സ്ഥലങ്ങളിൽ നിന്നും മൈക്രോസോഫ്റ്റ് 365 എത്തിക്കുന്നതിനുള്ള സൗകര്യവും ഞങ്ങൾ ചെയ്യുന്നു,” ജെഫ് റ്റെപ്പർ പറഞ്ഞു. “ഈ സേവനങ്ങളെല്ലാം കൂടുതൽ എളുപ്പമാകുന്നതിനു മൂവർ സഹായകമാകും,” അദ്ദേഹം കൂട്ടി ചേർത്തു.

ഒരു ഡസനിലധികം ക്‌ളൗഡ്‌ സേവന ദാതാക്കളിൽ നിന്നും ഫയലുകളുടെ മാറ്റത്തിനു മൂവർ സഹായകമാകും, ബോക്സ്, ഡ്രോപ്ബോക്സ്, ഇഗ്‌നിറ്റി, ഗൂഗിൾ ഡ്രൈവ് ഇവയിൽ നിന്നും ഓൺ ഡ്രൈവ്, ഷെയർ പോയിന്റ് എന്നിവയിലേക്കുള്ള ഫയലുകളുടെ മൈഗ്രേഷന് മൂവർ വളരെയധികം സഹായിക്കും.

ഉപഭോക്താക്കളെ അവരുടെ നിലവിലുള്ള ആപ്ലിക്കേഷനുകളും ഇൻഫ്രാസ്ട്രക്ചറും അസൂറിലേക്ക് മാറ്റാൻ സഹായിക്കുന്നതിന് വെളിപ്പെടുത്താത്ത തുകയ്ക്ക് കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് മൂവർ എന്ന ക്ലൗഡ് മൈഗ്രേഷൻ സ്റ്റാർട്ടപ്പ് സ്വന്തമാക്കിയത്.