Fri. Apr 26th, 2024
ഭുവനേശ്വർ:

ഒഡീഷയിലെ കാന്ധമാൽ ജില്ലയിലെ ഫുൽബാനിയിൽ പുതിയ മെഡിക്കൽ കോളേജും ആശുപത്രിയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് പ്രഖ്യാപിച്ചു.

“ഫുൾബാനിയിലെ ജില്ലാ ആശുപത്രിയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയും ആരംഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 500 കിടക്കകളുള്ള ഒരു സംയോജിത ക്യാംപസാണ് ആസൂത്രണം ചെയ്യുന്നത്,” മുഖ്യമന്ത്രി നവീൻ പട്നായ്ക് പറഞ്ഞു.

ഇതോടൊപ്പം തന്നെ ബൗധിലുള്ള ജില്ലാ ആശുപത്രിക്ക് 200 കിടക്കകളും, നയാഗർ, കാലഹണ്ഡി ജില്ലാ ആശുപത്രികൾക്ക് 100 കിടക്കകളോടുകൂടിയ ഒരു പുതിയ കെട്ടിടവും മുഖ്യമന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചു.

സർക്കാർ സംരംഭം ഡിസംബർ ഒന്നിനകം അഞ്ച് വകുപ്പുകളിൽ ഉൾപ്പെടുത്തുമെന്നും, 2020 മാർച്ചോടു കൂടി ഇത് എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി.

സർക്കാർ സംരംഭത്തിന്റെ ഭാഗമായി, സർക്കാർ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലുമുള്ള സന്ദർശന വേളയിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ മുഖ്യമന്ത്രിയും മന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്.