Sat. Apr 27th, 2024
ന്യൂ ഡൽഹി:

 

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോളുകൾക്കു പൂർണ്ണ നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വാർത്താക്കുറിപ്പിറക്കി. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറര വരെ ആയിരിക്കും നിരോധനം. ഹരിയാന മഹാരാഷ്ട്ര കൂടാതെ ഉപതിരഞ്ഞെടുപ്പു നടക്കുന്ന അമ്പത്തൊന്നു മണ്ഡലങ്ങളിലും ഇത് ബാധകമായിരിക്കും.

1951 ലെ ആർ പി ആക്ടിലെ 126 എ പ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ടിരിക്കുന്ന സമയങ്ങളിൽ, എക്സിറ്റ് പോൾ നടത്തുന്നതും, നടത്തിയതിന്റെ ഫലം പുറത്തു വിടുന്നതും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

“ഏതെങ്കിലും അഭിപ്രായ വോട്ടെടുപ്പിന്റയോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയുടെ ഫലങ്ങൾ ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങളോ ഇലക്ട്രോണിക് മീഡിയ വഴി പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും നടക്കുന്ന സ്ഥലങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചതിനു ശേഷമുള്ള നാല്പത്തിയെട്ടു മണിക്കൂറുകളാണ് നിരോധനം,” ഷെഫാലി സരൺ ട്വിറ്ററിലൂടെ അറിയിച്ചു.