Wed. Jan 22nd, 2025
തിരുവനന്തപുരം:

 

അട്ടക്കുളങ്ങര വനിതാജയിലില്‍നിന്നു രണ്ടുപേര്‍ തടവുചാടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് വല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സജിത, ഉമ എന്നിവരെ പുറത്താക്കുകയും ചെയ്തു.

തട്വുകാരികൾ ജയിൽ ചാടിപ്പോയ സംഭവത്തിൽ അന്വേഷണം നടത്തിയ ജയില്‍ ഡി.ഐ.ജി. സന്തോഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിനാണ് റിപ്പോര്‍ട്ട് കൈമാറിയത്.

തടവുകാരെ നിരീക്ഷിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ചവരുത്തിയെന്നും, സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. വനിതകളുടെ ജയിലില്‍ ഒട്ടേറെ സുരക്ഷാവീഴ്ചകളുണ്ടെന്നും, ജീവനക്കാർ സുരക്ഷാഡ്യൂട്ടി കൃത്യമായി പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *