Sun. Jan 5th, 2025
തിരുവനന്തപുരം:

 

തിരുവനന്തപുരം നെടുമങ്ങാട് ഉപയോഗശൂന്യമായ കിണറിൽ പതിനാറു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരന്തര ആർ.സി. പള്ളിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയായ മഞ്ജുവിനെയും (39) സുഹൃത് അനീഷിനെയും (32) അറസ്റ്റ് ചെയ്തു.

മഞ്ജുവിനെയും മകളെയും ഒരാഴ്‌ചയായി കാണാനില്ല എന്ന് കുട്ടിയുടെ അമ്മൂമ്മ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാതാവിനെയും സുഹൃത്തിനെയും തമിഴ്‌നാട്ടിൽ വെച്ച് പോലീസ് പിടികൂടി. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് മഞ്ജു പോലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിൽ മൃതദേഹം അനീഷിന്റെ വീടിനു സമീപമുള്ള കിണറിൽ ഉപേക്ഷിച്ചുവെന്ന് പറഞ്ഞു. കണ്ടെത്തിയ മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ട്.

മുറിയിൽ പിണങ്ങി കതകടച്ച് ഇരുന്ന മകൾ ഒരുപാട് നേരമായും തുറക്കാത്തതിനാൽ കതക് തള്ളിതുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിലാണ് മകളെ കണ്ടത്. എന്നാണ് മഞ്ജു പോലീസിനു നൽകിയ മൊഴി. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അമ്മയും സുഹൃത്തും ചേർന്ന് ഒരുമിച്ച് പെൺകുട്ടിയെ കൊന്നു കിണറ്റിൽ താഴ്ത്തിയെന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *